തേങ്ങ ചുരണ്ടുന്ന മെഷിനറിയിൽ വസ്ത്രം കുടുങ്ങി ബേക്കറി ഉടമയായ മലയാളിക്ക് ദാരുണാന്ത്യം

 



ബെംഗളൂരുവിൽബേക്കറിയിൽപലഹാരമുണ്ടാക്കുന്നതിനിടെ തേങ്ങ ചുരണ്ടുന്ന യന്ത്രത്തിൽ വസ്ത്രം കുരുങ്ങി മലയാളി ബേക്കറി ഉടമ മരിച്ചു. പെരുമ്പാവൂർ കാലമ്പുറം പാണിയേലിൽ സജീവനാണ് (52) മരിച്ചത്. വൈറ്റ്ഫീൽഡിലെ കണ്ണിമംഗലത്തെ എസ്എസ്എൽ ബേക്കറി നടത്തിവരികയായിരുന്നു.

അപകടസമയത്ത് സജീവൻ കടയിൽ ഒറ്റയ്ക്കായിരുന്നു. രാവിലെ പ്രഭാത ഭക്ഷണവുമായി എത്തിയ മകനാണ് സജീവനെ ബേക്കറിയിലെ നിർമ്മാണ യൂണിറ്റിനുള്ളിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. 

കഴിഞ്ഞ 20 വർഷത്തോളമായി ബെംഗളൂരുവിൽ ബേക്കറി യൂണിറ്റ് നടത്തിവരികയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്ന് പാണിയേലിയിലെ

ശ്മശാനത്തിൽ നടക്കും. ഭാര്യ: ലിബ.

മക്കൾ: ദേവനന്ദ, ദേവന്ദ്.


Post a Comment

Previous Post Next Post