വീട്ടുമുറ്റത്ത് നില്‍ക്കവേ അടുത്ത പറമ്പിലെ തെങ്ങ് കടപുഴകി ദേഹത്തുവീണു; വയോധികന് ദാരുണാന്ത്യം

 


കോഴിക്കോട് അരിക്കുളത്ത്   തെങ്ങ് കടപുഴകി ദേഹത്ത് വീണ് വയോധികന് ദാരുണാന്ത്യം. കാരയാട് തറമലങ്ങാടി വേട്ടര്‍കണ്ടി ചന്തു (80) ആണ് മരിച്ചത്. കോഴിക്കോട് അരിക്കുളത്താണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം വൈകീട്ടോടെ വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ചന്തുവിന്റെ ദേഹത്തേക്ക് അടുത്ത പറമ്പിലെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Post a Comment

Previous Post Next Post