എറണാകുളം കോലഞ്ചേരി: ടോറസ് ലോറി കടയിലേക്ക് ഇടിച്ച് കയറി. ചൊവ്വാഴ്‌ച രാവിലെ 5.20 ഓടെ മൂവാറ്റുപുഴ ഭാഗത്ത് നിന്നും ആലപ്പുഴയിലേക്ക് ലോഡുമായി പോയ ടോറസാണ് അപകടത്തിൽപെട്ടത്. കടയുടെ മുന്നിൽ ബസ് കയറാൻ ആളുകൾ കൂട്ടം കൂടി നിൽക്കുന്ന സ്ഥലമായിരുന്നെങ്കിലും ആ സമയം ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഇടിച്ച് കയറിയ കടയുടെ ഷട്ടറിനും തൂണിനും കാര്യമായ നാശമുണ്ടായിട്ടുണ്ട്. പുത്തൻ കുരിശ് ടൗണിൽ മുന്‌പ് റോഡിൽ ഇട്ട ടൈലുകൾ പുതിയ ടാറിംഗ് വന്നതോടെ റോഡ് ലെവലിൽ നിന്നും താഴ്ന്ന്‌് പോയിരുന്നു. ഇതു മൂലം പലപ്പോഴും വാഹനങ്ങൾ നിയന്ത്രണം വിടുന്നത് പതിവായിരുന്നു.
