കുന്നിടിക്കുന്നതിനിടെ അപകടം; മണ്ണിടിഞ്ഞ് വീണ് ജെസിബി ഡ്രൈവർക്ക് ദാരുണാന്ത്യം



തിരുവനന്തപുരം:  കുന്നിടിക്കുന്നതിനിടയിൽ മണ്ണിടിഞ്ഞ് വീണ് ജെസിബി ഡ്രൈവർക്ക് ദാരുണാന്ത്യം. കൊല്ലം നെടുമങ്ങാവ് സ്വദേശി അനീഷ് ആണ് മരിച്ചത്. തിരുവനന്തപുരം വർക്കല ചെറുന്നിയൂർ  കാവന ക്ഷേത്രത്തിനു സമീപം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത് 

ജെസിബി ഉപയോഗിച്ച് കുന്നിടിക്കുന്നതിനിടയിൽ മുകളിൽ നിന്നും മണ്ണ് അടർന്നുവീണ് ജെസിബിയുടെ മുകളിൽ കൂടി പതിക്കുകയായിരുന്നു. ജെസിബി ഭാഗികമായി തകർന്നു. പരിസരവാസികളും നാട്ടുകാരുമെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് ഫയർഫോഴ്സെത്തി ഡ്രൈവറെ പുറത്തെടുത്തു. പിന്നീട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post