ടാറിംഗ് ജോലിക്കിടെ കാണാതായ വയോധികനെ ബൈപ്പാസിലെ ഓടയിൽ മരിച്ചനിലയിൽ കണ്ടെത്തി




തിരുവനന്തപുരം:  നെയ്യാറ്റിൻകരയിൽ ടാറിംഗ് ജോലിക്കിടെ കാണാതായ വയോധികനെ ഓടയിൽ മരിച്ചനിലയിൽ കണ്ടെത്തി.

പെരുമ്പഴുതൂർ പുന്നയ്ക്കാട് വടകോട് സൂര്യഭവനിൽ സദാശിവൻ (76) ആണ് മരിച്ചത്.


ഇന്നലെ വൈകുന്നേരത്തോടെ കോവളം കാരോട് ബൈപ്പാസിലെ പയറുംമൂട് ഭാഗത്തുള്ള ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. 


കഴിഞ്ഞ ദിവസം ജോലിക്കിടെ സദാശിവനെ കാണാതായിരുന്നു. 27ന് രാവിലെ 10 ഓടെ ഉച്ചക്കട വട്ടവിള ഭാഗത്ത് ടാറിഗ് ജോലി ചെയ്യുന്നതിനിടെ ചായ കുടിച്ചിട്ട് വരാമെന്ന് പറഞ്ഞു പോയിട്ട് തിരികെ എത്തിയിരുന്നില്ല.


രാത്രി എട്ടുമണിയായിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് അച്ഛനെ കാണാനില്ലന്ന് കാണിച്ച് നെയ്യാറ്റിൻകര പൊലീസിൽ മകൻ പരാതി നൽകിയിരുന്നു. ഇയാളെ കണ്ടെത്താൻ അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നലെ രാവിലെ ഓടയിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.


Post a Comment

Previous Post Next Post