നിയന്ത്രണം വിട്ട സ്കൂട്ടർ പത്തടി താഴ്ച്ചയിലേക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്ക്



തൃശ്ശൂർ കൈപ്പമംഗലം:   കുടിവെള്ള വിതരണ പൈപ്പിനടുത്ത കുഴിയിൽ കുടുങ്ങിയ സ്കൂട്ടർ നിയന്ത്രണം തെറ്റി 10 അടി താഴ്ചയിലേക്ക് മറിഞ്ഞു. കൈപ്പമംഗലം ചളിങ്ങാട് അമ്പലനടയ്ക്ക് വടക്ക് ഭാഗത്ത് ഇന്ന് രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ചളിങ്ങാട് പള്ളിനട സ്വദേശി പുത്തൂര് ഷാജുവിനാണ് അപകടമുണ്ടായത് ഇദ്ദേഹത്തെ ചെന്ത്രാപ്പിന്നി അൽ ഇഖ്ബാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് ഇദ്ദേഹത്തിന് ഷോൾഡറിൽ സാരമായ പരിക്കേറ്റിട്ടുണ്ട്. വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന ഇദ്ദേഹത്തിൻറെ സ്കൂട്ടർ റോഡിലെ പൂഴിയിൽ കുടുങ്ങി നിയന്ത്രണം വിടുകയായിരുന്നു കിഴക്കുഭാഗത്തെ പത്തടിയോളം താഴ്ചയുള്ള ഭാഗത്തേക്കാണ് സ്കൂട്ടർ മറിഞ്ഞത് ഇവിടെ താമസിക്കുന്ന അതിഥി തൊഴിലാളികൾ നാട്ടുകാരെ വിളിച്ചു വരുത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു സ്കൂട്ടറിന് അടിയിൽ പെട്ടുപോയ നിലയിലായിരുന്നു ഷാജു. കുടിവെള്ള വിതരണ പൈപ്പ് സ്ഥാപിക്കുവാൻ എടുത്ത കുഴിയിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഈ മേഖലയിൽ പതിവായിട്ടുണ്ട്. പൈപ്പുകൾ സ്ഥാപിച്ചിട്ടും റോഡ് സഞ്ചാരയോഗ്യമാക്കാത്തതാണ് അപകടത്തിന് കാരണമാകുന്നത്



Post a Comment

Previous Post Next Post