ബസിനടിയിലേക്ക് മറിഞ്ഞുവീണ് ഇരിങ്ങാലക്കുട സ്വദേശിയായ സ്കൂട്ടർ യാത്രിക മരിച്ചു



തൃശൂർ:   ബസിനടിയിലേക്ക് മറിഞ്ഞുവീണ് ഇരിങ്ങാലക്കുട സ്വദേശിയായ സ്കൂട്ടർ യാത്രിക മരിച്ചു.സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിൽ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസിനടിയിലേക്കു വീണ് യുവതി മരിച്ചു. ഇരിങ്ങാലക്കുട കൊട്ടിലിങ്ങപ്പാടം ആസാദ് റോഡിൽ കരിപ്പുര വീട്ടിൽ അഷറഫിൻ്റെ മകൾ ആഫിദ(28)യാണ് മരിച്ചത്. കൊടകര വെള്ളിക്കുളങ്ങര റോഡിൽ നെല്ലിപ്പറമ്പിൽ തിങ്കളാഴ്ച വൈകീട്ട് എട്ടുമണിയോടെയായിരുന്നു അപകടം. സംഭവത്തെക്കുറിച്ച് ദൃക്‌സാക്ഷികൾ പറയുന്നതിങ്ങനെയാണ്. ആഫിദയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. വാഹനത്തിൽ ഒരു കുട്ടിയും ബന്ധുവായ സ്ത്രീയുമുണ്ടായിരുന്നു. പത്തു കുളങ്ങരയിലുള്ള ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു ഇവർ. നെല്ലിപ്പറമ്പിൽവെച്ച് ആഫിദ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിച്ചു. എതിരേ നിന്നു വന്ന ബൈക്കിൽ സ്കൂട്ടർ തട്ടി. ഈ സമയം പിറകിൽ നിന്നു വന്ന ബൈക്കും ആഫിദയുടെ സ്കൂട്ടറിൽ ത്തട്ടി. മറിഞ്ഞുവീണ ആഫിദയുടെ ശരീരത്തിൽ ബസ് കയറിയിറങ്ങി. സ്കൂട്ടറിലുണ്ടായിരുന്ന മറ്റു രണ്ടുപേരും മറുവശത്തേക്ക് വീണതിനാൽ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ, മകൻ: മുഹമ്മദ് മെഹഫൂഫ് (ലല്ലു).

Post a Comment

Previous Post Next Post