ബൈക്ക് ഇലട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു



തൃശൂർ  നാട്ടിക ബീച്ച് കെഎംയുപി സ്കൂളിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കൊടുങ്ങല്ലൂർ കോതപറമ്പ് സ്വദേശി വട്ടപ്പറമ്പിൽ സഗീറിൻ്റെ മകൻ ഇർഫാൻ (25) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നാട്ടിക സ്വദേശി പെരിങ്ങാട്ട് വീട്ടിൽ ബേബി മകൻ ശ്രീഹരി(29) ക്ക് പരിക്കേറ്റു. തൃപ്രയാർ ആക്ട്സ് പ്രവർത്തകർ ഇരുവരെയും തൃശ്ശൂർ അശ്വിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ഇർഫാൻ മരണപ്പെടുകയായിരുന്നു. ചൊവ്വ വൈകീട്ട് 4.30 യോടെയായിരുന്നു അപകടം.  

 മാതാവ്: സൈനബ. സഹോദരൻ: ഷെരീഫ്



Post a Comment

Previous Post Next Post