വയനാട് തലപ്പുഴ: നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് എട്ട് പേർക്ക് പരിക്ക്. തൊള്ളായിരംകണ്ടി സന്ദർശിച്ച് മടങ്ങുന്നതിനിടെ ഇന്ന് വൈകിട്ട് 4.45 ഓടെ തലപ്പുഴ ബോയ്സ് ടൗണിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. കാസർകോഡ് സ്വദേശികളായ മുഹമ്മദ് ഷിയാസ് (25), ആഷിക് (26), അഷ്‌വാക്ക് (28), അഫ്രീദ് (25), മുനാവിർ (25), മുഹമ്മദ് ഷസിൽ (25), അബ്ദുൽ അജ്‌മൽ (25),അബ്ദുൾ ഷബീബ് (26) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
