കോഴിക്കോട് മെഡിക്കൽ കോളജിൽ ബോംബ് ഭീഷണി; ബോംബ് സ്ക്വാഡും ഡോഗ് സ്വാഡും സ്ഥലത്ത് പരിശോധന



കോഴിക്കോട് കോളജിൽ ബോംബ് ഭീഷണി. പ്രിൻസിപ്പലിന് ഇ-മെയിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് ഒ.പിയിൽ പൊലീസ് പരിശോധന നടത്തുകയാണ്. രാവിലെ 10 മണിയോടെയാണ് പ്രിൻസിപ്പലിന് ഭീഷണി സന്ദേശം ലഭിച്ചത്. അത് ശ്രദ്ധയിൽ പെട്ടയുടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

തുടർന്നാണ് ബോംബ് സ്‌ക്വാഡും ഡോഗ് സ്വാഡും പരിശോധനക്കെത്തിയത്.

എന്നാൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. മെഡിക്കൽ കോളജിൽ ബോംബ് വെച്ചിട്ടുണ്ട് എന്നായിരുന്നു സന്ദേശം. തമിഴ്‌നാട്ടിൽ നിന്നുള്ള മെയിൽ ഐ.ഡി വഴിയാണ് സന്ദേശം ലഭിച്ചതെന്ന് പൊലീസ് പറയുന്നു. വ്യാജ ബോംബ് ഭീഷണി സന്ദേശമാണെന്നാണ് പൊലീസ് കരുതുന്നത്.

Post a Comment

Previous Post Next Post