കോഴിക്കോട് കൊയിലാണ്ടി: അടിക്കാടിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. മുണ്ടോത്ത് അരിപ്പുറത്ത് പറമ്പിലാണ് അടിക്കാടിന് തീ പിടിച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ കൂടിയാണ് സംഭവം.
റോഡിൽ നിന്നും ഏകദേശം 50 മീറ്ററോളം മുകളിലേക്ക് അടിക്കാടിന് തീ പടർന്നു പിടിച്ചു. വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും പ്രദേശവാസികൾ തീ പൂർണമായും അണച്ചിരുന്നു. തുടർന്ന്, സേന ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ച്, കൂടുതൽ അപകടങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തി.
അസി. സ്റ്റേഷൻ ഓഫീസർ പി എം അനിൽകുമാറിൻ്റെ നേതൃത്വത്തിൽ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ ഇ എം നിധിപ്രസാദ്, ഇ കെ നിതിൻ രാജ്, ഹോ ഗാർഡുമാരായ സോമകുമാർ, റിജേഷ് എന്നിവർ തീയണക്കുന്നതിൽ ഏർപ്പെട്ടു.
