വേങ്ങര: മുലപ്പാൽ ശ്വാസകോശത്തിൽ കുരുങ്ങി മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു. എ.ആർ നഗർ കക്കാടംപുറം സ്വദേശികളായ കെ.എം സുഹൈർ - ഷാബിയ ദമ്പതികളുടെ മകൻ ദഖ്‌വാൻ ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി പാൽ നൽകി ഉറക്കിയതായിരുന്നു കുഞ്ഞിനെ. ചൊവ്വാഴ്ച രാവിലെ കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മുലപ്പാൽ ശ്വാസകോശത്തിൽ കുരുങ്ങിയതാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.
മയ്യിത്ത് ഇന്ന് (ചൊവ്വാഴ്ച) ഊക്കത്ത് പള്ളി മസ്‌ജിദ് കബർസ്ഥാനിൽ കബറടക്കും. പിഞ്ചുകുഞ്ഞിന്റെ വിയോഗം കക്കാടംപുറം പ്രദേശത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.
