കോഴിക്കോട്: ഊഞ്ഞാൽ പൊട്ടി വീണ് യുവാവിന് ഗുരുതര പരിക്ക്. വാണിമേൽ പാലത്തിന് സമീപത്ത് പുതുതായി നിർമ്മിച്ച വാണിമേൽ പാർക്കിലെ ഇരുമ്പ് ഊഞ്ഞാൽ പൊട്ടി യുവാവിന്റെ തലയ്ക്ക് ഗുരുതര പരിക്ക് പറ്റിയത്.
പച്ചപ്പാലം സ്വദേശി അഖിലേഷ് എന്ന യുവാവിനാണ് തലയ്ക്ക് ഗുരുതര പരിക്ക് പറ്റിയത്. തലയ്ക്ക് ഒൻപതു തുന്നലും ശരീരത്തിലെ പലഭാഗത്തും പരിക്കുമുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാത്രി വിശ്രമവേളയിൽ ഊഞ്ഞാൽ ആടിക്കൊണ്ടിരിക്കെ മുകളിലത്തെ പാരപ്പറ്റും ഇരുമ്പിൻ്റെ തൂണും അടക്കം പൊട്ടിവീണു തലയിൽ വീഴുകയായിരുന്നു.
ശരീരം മുഴുവൻ ചോരയൊലിച്ച് നിന്ന് ഇയാളെ സമീപത്ത് ഉള്ളവരുടെ സഹായത്തോടെ രണ്ടു സുഹൃത്തുക്കൾ ആശുപത്രിയിലെത്തിക്കുകയായിരു ന്നു. പിഎസ്സി ഉദ്യോഗാർത്ഥിയായ ഇയാളുടെ എക്സൈസ് ഫിസിക്കൽ വരെ തലയിലെ പരിക്കോട് കൂടി അനിശ്ചിതത്തിലായിരിക്കുകയാണ്.
ദിനംപ്രതി കുട്ടികളടക്കം നൂറോളം പേർ വ്യായാമം ആവശ്യത്തിനും മറ്റും എത്താറുള്ള പാർക്കിൽ ഇരുമ്പ് കൊണ്ട് നിർമ്മിച്ച മറ്റ് വ്യായാമ ഉപകരണങ്ങളും മഴയത്ത് ഇതിനകം ദ്രവിച്ച് പോയ അവസ്ഥയാണ് ഉള്ളത്. വലിയൊരു അപകടം മുന്നിൽ കണ്ടുകൊണ്ട് തന്നെ പാർക്കിന്റെ ശോചനീയാവസ്ഥ യെക്കുറിച്ച് പരാതി നൽകാനിരിക്കുകയാണ് ഇയാൾ
