മുവാറ്റുപുഴ തേനിറൂട്ടിൽ ഏനാനല്ലൂർ കുഴിമ്പിത്താഴം രാഹുൽ ഗ്രാനൈറ്റി നടുത്ത് ഇന്ന് ഉച്ചക്ക് 2 ന് ആണ് സംഭവം.മുവാറ്റുപുഴ ഭാഗത്തു നിന്നും കല്ലൂർക്കാട് ഭാഗത്തെക്ക് കരിങ്കല്ലുമായി സഞ്ചിരിച്ച ടിപ്പർ ലോറി ഇടതുവശത്തെക്ക് തിരിയവെ പിന്നിൽ നിന്നും ഭാര്യയും ഭർത്താവും സഞ്ചരിച്ച ആക്ടിവ സ്കൂട്ടർ നിയന്ത്രണം നഷ്ടമായി മറിഞ്ഞ് തെറിച്ചുവീണ സ്കൂട്ടർ യാത്രികന്റെ തലയിലൂടെ ടിപ്പർ കയറിയിറങ്ങി മരണപ്പെട്ടു - കല്ലൂർക്കാട് തഴുവംകുന്ന് വയലിൽ ബിജു ആണ് മരണപ്പെട്ടത് - സ്കൂട്ടർ നിയന്ത്രണം നഷ്ടമാകാനുള്ള സാഹചര്യം വ്യക്തമല്ല . മൃതദേഹം മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
