കോട്ടയം : കോട്ടയം നഗരമധ്യത്തിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. വേളൂർ ചെമ്പോടിൽ വൃന്ദവിജയൻ (33) ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം. ചാലുകുന്ന് ഉപ്പൂട്ടി കവലയ്ക്ക് സമീപമായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാർ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വൃന്ദയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു.
