കൊണ്ടോട്ടി പുളിക്കലിൽ മാണാകുത്തിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാണാകുത്ത് ജിതേഷിന്റെ ഭാര്യ അരുണിമ (33) ആണ് മരിച്ചത്
വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിലാണ് അരുണിമയെ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.
നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. മരണകാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനായി മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റിയിട്ടുണ്ട്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056
