തൊട്ടിൽപ്പാലത്ത് കാറും ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് അപകടം മൂന്നുപേർക്ക് പരിക്ക്



കോഴിക്കോട്  തൊട്ടിൽപ്പാലം  വയനാട്റോഡിൽ  മൂന്നാംകൈയിൽ   വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ അതേ ദിശയിൽ സഞ്ചരിക്കുന്ന ഓട്ടോയ്ക്ക്   പിന്നിലിടിക്കുകയും  നിയന്ത്രണം വിട്ട ഓട്ടോ   എതിർശയിൽ വരികയായിരുന്ന  ലോറിയിൽ ഇടിക്കുകയുമായിരുന്നു. 

ഓട്ടോയിൽ ഉണ്ടായിരുന്ന അമ്മയ്ക്കും ഒരു വയസ് പ്രായമുള്ള ചെറുമകൾക്കും ഓട്ടോ ഡ്രൈവർക്കും നിസ്സാര പരിക്ക്.

കാർ ഓട്ടോയ്ക്ക് പിന്നിൽ ഇടിച്ച ഉടൻ ഓട്ടോയിൽ ഉണ്ടായിരുന്നവർbപുറത്തേക്ക് തെറിച്ചു പോയതിനാൽ വൻ അപകടം ഒഴിവായി. ഓട്ടോ പൂർണ്ണമായും തകർന്നു.

പരിക്കേറ്റ മൂന്നുപേരും തൊട്ടിൽപ്പാലം ഇഖ്ര ആശുപത്രിയിൽ ചികിത്സ തേടി.

Post a Comment

Previous Post Next Post