എറണാകുളം മൂവാറ്റുപുഴ കാരിമറ്റത്ത്
ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിനെ അമിത വേഗത്തിൽ പാഞ്ഞെത്തിയ ടിപ്പർ ലോറി ഇടിച്ച് തെറിപ്പിച്ചു. തെറിച്ചു വീണ ഭർത്താവിന്റെ തലയിലൂടെ ലോറി കയറിയിറങ്ങി.
കല്ലൂർക്കാട് തഴുവംകുന്ന് വയലിൽ ബിജു ആന്റണി (44) ആണു മരിച്ചത്.
ദൂരേക്ക് തെറിച്ചു വീണ ഭാര്യ മിനിമോൾ തോമസ് (40) പരുക്കുകളോടെ
രക്ഷപ്പെട്ടു.
ഇന്നലെ വൈകീട്ടാണ് അപകടം നടന്നത്. പള്ളിപ്പെരുന്നാളിൽ
പങ്കെടുത്തശേഷം വീട്ടിലേക്കു
മടങ്ങുമ്പോഴാണ് അപകടം.
