തിരുവനന്തപുരം: പാലോട്ട് ഓട്ടോയ്ക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം ആദിവാസി യുവാക്കൾക്ക് പരിക്കേറ്റു.
ഇന്ന് വൈകുന്നേരം 7 മണിയോടെ പെരിങ്ങമ്മല ഇടവത്തിനും ബൗണ്ടർ ജംഗ്ഷനും ഇടയിൽ വച്ചാണ് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്.
പെരിങ്ങമ്മല മുത്തിക്കാണിഉന്നതിയിൽതാമസക്കാരായ അശ്വിൻ, സനോജ് എന്നിവർക്കാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.
ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ കാട്ടുപോത്തിന്റെ ആക്രമണത്തിൽ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയും തകരുകയും ചെയ്തിട്ടുണ്ട്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് വന്യജീവികളുടെ ആക്രമണം രൂക്ഷമാണ്.ജനങ്ങളുടെ ജീവനും സ്വത്തിനും ഇവ ഭീഷണിയാണ്.
