തൃശ്ശൂർ ചാവക്കാട്: തിരുവത്ര അത്താണി ദേശീയപാതയിൽ അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഇന്ന് പുലർച്ചെ ഒന്നരക്കാണ് സംഭവം. എടക്കഴിയൂർ പഞ്ചവടിയിൽ താമസിക്കുന്ന വെളിയൻകോട് ജാറത്തിന്റെ പടിഞ്ഞാറുഭാഗം കുന്നത് അബൂബക്കർ മകൻ മണത്തല സ്വദേശി ഒലീദ് (44) ആണ് മരിച്ചത്. എടക്കഴിയൂർ കെൻസ് ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല
