നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് മറിഞ്ഞു; യുവാവിന് പരിക്ക്
0
വയനാട് നടവയൽ: നടവയൽ ചീഞ്ഞോടിന് സമീപം നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കയ്യാലമുക്ക് പുത്തൻപുരയിൽ ബിനോയിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.