മലപ്പുറം പാണ്ടിമുറ്റം സി കെ പടിയിൽ ട്രാൻസ്ഫോമറിന് സമീപം റോഡ് സൈഡിൽ ഇറക്കി വെച്ചിരിക്കുന്ന താനൂർ നഗരസഭയുടെ കുടിവെള്ള പദ്ധതിക്കുള്ള വലിയ പൈപ്പിൽ ഇരുചക്രവാഹനം ഇടിച്ചു ബൈക്ക് യാത്രികന്റെ കാൽപാദം അറ്റ്പ്പോയി.
ഇന്ന് പുലർച്ചെ 4 മുക്കാലോട് കൂടിയായിരുന്നു അപകടം.
കൊണ്ടോട്ടി കുന്നുംപുറം ഭാഗത്തുള്ള ആളാണ് അപകടത്തിൽപ്പെട്ടതെന്ന് അറിയുന്നു.
അപകടത്തിൽ അറ്റുപോയ കാൽപാദം മീറ്ററുകളോളം ദൂരത്തിൽ തെറിച്ചു പോയിരുന്നു.
അതുവഴി വന്ന മറ്റു വാഹനത്തിലെ ഡൈവർ അറിയിച്ചതിന് തുടർന്ന് ആംബുലൻസ് എത്തി ഗുരുതരമായിപരിക്കേറ്റ യാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
പാണ്ടിമുറ്റം കൊടിഞ്ഞി റോഡിൽ റോഡിന്റെ ഇരു സൈഡിലും പൈപ്പുകൾ ഇറക്കിയിട്ടതിന് ശേഷം ഇവിടെ വാഹനങ്ങൾ പൈപ്പിലിടിച്ചുളള അപകടം പതിവായിരിക്കുകയാണ്
