ശങ്കരമംഗലത്ത് KSRTC ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു


പാലക്കാട് പട്ടാമ്പി : ശങ്കരമംഗലത്ത് വാഹനാപകടം , KSRTC സൂപ്പർ ഫാസ്റ്റ് ബസ്സും. ബുള്ളറ്റ് ബൈക്കും കൂട്ടി ഇടിച്ച് ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. . കൊപ്പം മണ്ണേങ്ങോട് പടിഞ്ഞാക്കര സ്വദേശി വാൽ പള്ളിയാലിൽ മുഹമ്മദ് റാഫിയാണ് (33) മരിച്ചത്.

കൊപ്പം മുളയങ്കാവ് റോഡിലെ ഫിഷ് മാർക്കറ്റിലെ ജീവനക്കാരനാണ് മുഹമ്മദ് റാഫി.

. KL-52-P-1274 റോയൽ എൻഫീൽഡ് ബൈക്കും മാനന്തവാടി റൂട്ടിൽ ഓടുന്ന KSRTC ബസ്സും തമ്മിൽ ആണ് അപകടം. ഗുരുതര പരിക്കേറ്റ യുവാവിനെ പട്ടാമ്പിയിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല 



Post a Comment

Previous Post Next Post