യന്ത്ര ഊഞ്ഞാൽ തകർന്നുവീണു: പൊലീസുകാരൻ മരിച്ചു,13 പേർക്ക് പരിക്ക്


 


ഫരീദാബാദിൽ നടക്കുന്ന പ്രശസ്‌തമായ സൂരജ്‌കുണ്ഡ് അന്താരാഷ്ട്ര സാംസ്കാരിക കലാമേളയ്ക്കിടെ വൻ അപകടം. കലാമേളയുടെ ഭാഗമായുള്ള ഭീമൻ യന്ത്ര ഊഞ്ഞാൽ തകർന്നുവീണ് ഒരു പൊലീസുകാരൻ മരിച്ചു.


സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണ് ജീവൻ നഷ്ടമായത് എന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ 13 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.

യന്ത്ര ഊഞ്ഞാലിൻ്റെ സാങ്കേതിക തകരാറാണോ അതോ അമിതഭാരമാണോ അപകടത്തിന് കാരണമെന്ന് വ്യക്തമല്ല. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താൻ ഹരിയാന സർക്കാർ ഉത്തരവിട്ടു. മേളയിലെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ചയുണ്ടായോ എന്നതടക്കമുള കാര്യങ്ങൾ അന്വേഷണ പരിധിയി വരും.

Post a Comment

Previous Post Next Post