മലപ്പുറം വെട്ടത്തൂർ: ഏഴുതലയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് പരിക്ക്. അലനല്ലൂർ പുത്തൂർ സ്വദേശി വലിയപീടിയേക്കൽ വീട്ടിൽ ഹരീഷിനാണ് പരിക്കേറ്റത്.
ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ ഹരീഷിനെ ഉടൻ തന്നെ നാട്ടുകാരും യാത്രക്കാരും ചേർന്ന് ആശുപത്രിയിലെത്തിച്ചു. നിലവിൽ പെരിന്തൽമണ്ണ അൽ ശിഫ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം.
