മേഘാലയയിൽ ഖനി സ്ഫോടനം: 16 മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം



ഷില്ലോങ്: മേഘാലയയിലെ കിഴക്കൻ ജൈൻതിയ മലനിരകളിലുണ്ടായ ഖനി സ്ഫോടനത്തിൽ 16 തൊഴിലാളികൾ മരിച്ചു. അനധികൃതമായി പ്രവർത്തിച്ചിരുന്ന കൽക്കരി ഖനിയിലാണ് അപകടമുണ്ടായത്.

നിരവധി തൊഴിലാളികൾ ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മേഘാലയ പൊലീസ് മരണസംഖ്യ സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഫോടനത്തിന് പിന്നാലെ പ്രദേശം കറുത്ത പുകയാൽ മൂടിയത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്

.16 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി മേഘാലയ പൊലീസ് സ്ഥിരീകരിച്ചു. സ്ഫോടനം നടന്ന സമയത്ത് ഖനിയിൽ എത്ര തൊഴിലാളികളാണ് ഉണ്ടായിരുന്നതെന്ന് ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല. അതിനാൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. മേഖലയിൽ രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുകയാണ്.

സ്ഫോടനത്തിന് പിന്നാലെ പ്രദേശമാ കറുത്ത പുക വ്യാപിച്ചിരിക്കുകയാണ്. ഖനി അനാധികൃതമായാണ് പ്രവർത്തിക്കുന്നത് എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും പൊലീസ് ഉറപ്പുനൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post