നാദാപുരത്ത് യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി



കോഴിക്കോട്  നാദാപുരത്ത് യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂരക്കൽ വീട്ടിൽ നികിലേഷ് (31) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30-ഓടെയാണ് സംഭവം.


വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ നികിലേഷിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ഡോക്ടർമാർ പരിശോധിച്ച ശേഷം മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ നാദാപുരം പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു


ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Post a Comment

Previous Post Next Post