കോഴിക്കോട്: കോഴിക്കോട് നന്മണ്ടയിൽ ഇരുപത്തിനാലുകാരി കുഴഞ്ഞു വീണ് മരിച്ചു. കാരക്കുന്നത്ത് വെള്ളച്ചാലിൽ പടിഞ്ഞാത്ത് ആദിത്യ(24) ആണ് മരിച്ചത്.
ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു യുവതി. ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: സുധാകരൻ. അമ്മ: ഷീന(കോഴിക്കാട് മെഡിക്കൽ കോളേജ് താൽക്കാലിക ജീവനക്കാരി). സഹോദരൻ: അതുൽരാജ്(ഇന്ത്യൻ ആർമി). സംസ്കാരം നാളെ നടക്കും.
