മാനന്തവാടി: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെയിന്റ്റിങ് തൊഴിലാളി മരിച്ചു. കണിയാരം പരിയാരംകുന്ന് പുൽത്താരക്കുന്ന് സ്റ്റീഫനാ(59)ണ് മരിച്ചത്. കഴിഞ്ഞ ഡിസംബർ 21ന് വീടിന് സമീപത്തായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കവേ കാറിടിച്ചാണ് പരിക്കേറ്റത്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്നു. ഇന്ന് വൈകീട്ടാണ് മരിച്ചത്. മൃതേദഹം പോസ്റ്റുമോർട്ടത്തിനായി മാനന്തവാടിയിലെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ലൗസി. മക്കൾ: സിസ്റ്റർ റോഷ്‌ന, റോഷൻ, മരുമകൾ: അശ്വതി.
