മക്കയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം പൊന്മള സ്വദേശിയായ യുവാവ് മരണപ്പെട്ടു



  ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം പൊന്മള സ്വദേശിയായ യുവാവ് മക്കയിൽ അന്തരിച്ചു. മക്ക കെഎംസിസി ഹവാലി ഏരിയ കമ്മിറ്റി സജീവ പ്രവർത്തകനും ഹജ് സെൽ വളണ്ടിയറുമായിരുന്ന മല സാദിഖ് പൊന്മള (33) ആണ്  മരിച്ചത്.

മക്കയിലെ മത്താജിർ സൗദി സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്നു. മക്കയിലെ വിശുദ്ധ ഹറമിലാണ് മരണം സംഭവിച്ചത്. പരേതനായ പുവ്വല്ലൂർ മൊയ്തീൻ കുട്ടിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: മങ്കരത്തൊടി ഷഹർബാനു (ഹാജിയാർപള്ളി). മകൻ: ഷാദിന്നഹാൻ. സഹോദരങ്ങൾ: ആഷിക്ക്, മുഹമ്മദ് റക്കാദ്, റഹീന




Post a Comment

Previous Post Next Post