തൃശ്ശൂർ ഇരിങ്ങാലക്കുട ജനറൽ ആശുപത്രി കാന്റീനിൽ തീപ്പിടുത്തം. ഇന്ന് പുലർച്ചെ 1.15 ഓടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഏകദേശം 8 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.