പലചരക്ക് കടയ്ക്ക് തീപിടിച്ചു, വൻ നാശ നഷ്ടം



കോഴിക്കോട്  വടകര: വെള്ളികുളങ്ങരയിൽ പലചരക്ക് കടയ്ക്ക് തീപിടിച്ചു. പുത്തൻപുരയിൽ ഹാഷിമിൻ്റെ ഉടമസ്ഥതയിലുള്ള കടയാണ് കത്തിയമർന്നത്. ഇന്ന് പുലർച്ചെ 1. 30 ഓടെയാണ് അഗ്നിബാധയുണ്ടായത്.

വിവരമറിയിച്ചതിനെ തുടർന്ന് വടകര ഫയർ സ്റ്റേഷനിൽ നിന്നും രണ്ട് ഫയർ യൂണിറ്റ് എത്തി തീയണച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ബാങ്ക് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീ പിടിച്ചത്. സീനിയർ ഫയർ ആൻ്റ് റസ്‌ക്യു ഓഫീസർ ഒ അനീഷിൻ്റെ നേതൃത്വത്തിൽ ഫയർ ആൻ്റ് റസ്‌ ഓഫീസർമാരായ എം പി ഷൈജേഷ്, സി കെ അർജുൻ, വി ലികേഷ്, കെ സുബൈർ, കെ ബി സുരേഷ്, പി അഗീഷ്, ടി വി അഖിൽ, ജെ ജയകൃഷ്ണൻ, ഐ ബിനീഷ്, എൻ സത്യൻ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.

Post a Comment

Previous Post Next Post