കോഴിക്കോട്:വടകര അറുർ പെരുണ്ടച്ചേരിയിൽ ഇന്ന് വൈകിട്ട് നാലരയോടെയാണ് ബാർബർ ഷോപ്പിൽ വൻ പൊട്ടിത്തെറിയുണ്ടായത്. ഇൻവർട്ടറും,
എ.സി യും ഉൾപ്പെടെയുള്ളവ തകർന്നിട്ടുണ്ട്. എങ്ങിനെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് വ്യക്തമല്ല.
കടക്കുള്ളിലെ മുഴുവൻ ഉപകരണങ്ങളും തകർന്നിട്ടുണ്ട്. യു.പി സ്വദേശികളായ
രണ്ടുപേർ കടമുറി വാടകക്കെടുത്താണ് ബാർബർ ഷോപ്പ് നടത്തുന്നത്.
പൊട്ടിത്തെറി ഉണ്ടാകുമ്പോൾ
ഷോപ്പിനുള്ളിൽ
ആരും ഇല്ലാത്തതിനാൽ
അപകടം ഒഴിവായി. വിവരമറിഞ്ഞ് നാദാപുരത്ത് നിന്ന് പോലിസും, ആയഞ്ചേരി നിന്ന് കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.
കൂടുതൽ പരിശോധന വ്യാഴാഴ്ച നടത്തും,
കടയ്ക്ക് കനത്ത നഷ്ടമാണുണ്ടായത്
