കോഴിക്കോട് താമരശ്ശേരി: താമരശ്ശേരി ചാലക്കര ഇരട്ടക്കുളങ്ങരയിലാണ് സംഭവം. കാവിലെ ഉത്സവം സംബന്ധിച്ച് തർക്കത്തെ തുടർന്ന് ഇന്ന് രാത്രി 7.30 ഓടെയാണ് സംഘർഷമുണ്ടായത്.ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഒരു വിഭാഗം പുറമെ നിന്നും ആളുകളെ വരുത്തിയാണ് ആക്രമിച്ചത്.ആദ്യം കാവിലെ ശൂലം ഉപയോഗിച്ച് ആയിരുന്നു ആക്രമിക്കാൻ ശ്രമിച്ചത്, ഇത് ആളുകൾ തടഞ്ഞപ്പോൾ കോമരത്തിൻ്റെ കൈവശമുണ്ടായിരുന്ന വാൾ പിടിച്ചു വാങ്ങി വീശുകയായിരുന്നു. വാളുകൊണ്ടുള്ള വീശലിൽ രണ്ടു പേർക്ക് വയറിന് മുറിവേറ്റു, ഒരാളുടെ തലയിലാണ് മുറിവേറ്റത്, പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ മൂന്ന് സ്ത്രീകൾക്കും പരുക്കേറ്റു. താമരശ്ശേരി ഇരട്ടക്കുളങ്ങര കൃഷ്ണൻകുട്ടി (67), മകൻ ജിനീഷ് ലാൽ (46) എന്നിവർക്കാണ് വയറിന് പരുക്കേറ്റത്.ഇവരുടെ തന്നെ ന്ധുവായ ബാലുശ്ശേരി സ്വദേശി വിനോദ് (49) ന് തലക്ക് പരുക്കേറ്റു. പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ ബന്ധുക്കളായ ബിജില (38), പുഷ്പ (45), കല്യാണി (54) എന്നിവർക്കും മർദ്ദനമേറ്റു.എല്ലാവരും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
