മാനന്തവാടി: പയ്യമ്പള്ളി പടമല ഭാഗത്ത് വെച്ച് മാൻ കുറുകെ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്. മീനങ്ങാടി സ്വദേശിയും, വിൻസെന്റ് ഗിരിയിലെ ഒരു ഹോട്ടലിലെ താൽക്കാലിക ഡെലിവറി ബോയിയുമായ ഡോൺ ബേസിൽ (19) നാണ് പരിക്കേറ്റത്. ഇന്ന് രാത്രി എട്ട് മണിയോടെയായി രുന്നു സംഭവം. കുറുവാ ഭാഗത്ത് ഭക്ഷണം നൽകിയ ശേഷം തിരികെ വരുന്നതിനിടയിൽ പടമല പള്ളി കഴിഞ്ഞുള്ള ഭാഗത്ത് വെച്ച് പാഞ്ഞ് വന്ന മാൻ ബൈക്കിനിടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കൈകൾക്കും, കാലിനും പരിക്കേറ്റതിനെ തുടർന്ന് ഡോൺ ബേസിലി നെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വനപാലകർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പടമല ഭാഗത്ത് സമാന രീതിയിൽ മുൻപും പല അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശാശ്വത പരിഹാരങ്ങൾ കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
