ബിഹാറിലെ ഈസ്‌റ്റ് ചംപാരൺ ജില്ലയിൽ വെള്ളക്കുഴിയിൽ കുളിക്കാനിറങ്ങിയ ആറ് കുട്ടികൾ മുങ്ങിമരിച്ചു. ഇതിൽ അഞ്ചും പെൺകുട്ടികളാണ്. ലോഹാർഗാവയിൽ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. കുട്ടികളിലൊരാൾ രാഘവ നദിക്കടുത്ത് വെള്ളം നിറഞ്ഞുകിടന്ന കുഴിയിൽ കുളിക്കാനിറങ്ങി. ഇടയ്ക്കുവച്ച് കാൽവഴുതി മുങ്ങാൻ തുടങ്ങിയപ്പോൾ കുട്ടി നിലവിളിച്ചു. പിടിച്ചുകയറ്റാൻ ശ്രമിച്ച കുട്ടിയും വെള്ളത്തിൽ വീണു. പിന്നെ രക്ഷിക്കാൻ ശ്രമിച്ച മറ്റ് നാല് കുട്ടികളും മുങ്ങിപ്പോയി. ആരെയും രക്ഷിക്കാനായില്ല.
