​താമരശ്ശേരിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്

  


​താമരശ്ശേരി: കോരങ്ങാട് അങ്ങാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർക്ക് പരുക്കേറ്റു. വെട്ടുഴിഞ്ഞതോട്ടം സ്വദേശി കരീം, മകൾ ഫഹ്മിദ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് സാരമുള്ളതല്ല.

​താമരശ്ശേരി ഭാഗത്തുനിന്നും വന്ന സ്കൂട്ടർ അൽഫോൺസ റോഡിലേക്ക് തിരിയുന്നതിനിടെ ബാലുശ്ശേരി ഭാഗത്തുനിന്നും വന്ന കാർ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിച്ചാണ് നിന്നത്. അപകടത്തിൽ സ്കൂട്ടറിനും മറ്റൊരു കാറിനും കേടുപാടുകൾ സംഭവിച്ചു. വടകര സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.

Post a Comment

Previous Post Next Post