താമരശ്ശേരി ചുരത്തിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് അത്തോളി സ്വദേശി.



കോഴിക്കോട്:​താമരശ്ശേരി ചുരം ഒൻപതാം വളവിന് താഴെ കൊക്കയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് അത്തോളി കൊളത്തൂർ സ്വദേശി ചെറുവളത്ത് ഹമീദ് (50) ആണ് മരിച്ചത്.

​ഇന്ന് രാവിലെയാണ് ചുരം എട്ട്, ഒൻപത് വളവുകൾക്കിടയിൽ ഏകദേശം 12 മീറ്ററോളം താഴ്ചയിലായി മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. 


ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. 


താമരശ്ശേരി പോലീസും കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെത്തിച്ചത്.


​പ്രാഥമിക വിവരങ്ങൾ ശേഖരിച്ച പോലീസ്, മൃതദേഹം ഹമീദിന്റേതാണെന്ന് സ്ഥിരീകരിച്ചു. 


ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. 


മരണകാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Post a Comment

Previous Post Next Post