വഴക്കിനിടെ കഴുത്തിൽ ഷോൾ മുറുക്കി; എറണാകുളത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ഒളിവിൽ

 


കൊച്ചി: വഴക്കിനിടെ കഴുത്തിൽ ഷോൾ മുറുക്കി ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. എറണാകുളം കീഴില്ലത്താണ് സംഭവം. കീഴില്ലം സ്വദേശിനി ബിജിമോളെയാണ് ഭർത്താവ് ലൈജു കൊലപ്പെടുത്തിയത്. സംഭവശേഷം ലൈജു ഒളിവിലാണ്. ഇയാൾക്കായി കുറുപ്പുംപടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് 12:30 യോടെയാണ് സംഭവം. ഭാര്യയുടെ കഴുത്തിൽ കടന്ന് ഷോളെടുത്ത് ഭർത്താവ് ഹോട്ടലിൽ വച്ച് ഇവരെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

അതിനുശേഷം ഇയാൾ ഇവിടെ നിന്ന് പോവുകയും ചെയ്തു. അല്പം കഴിഞ്ഞ് എത്തിയ മകനാണ് അമ്മ അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടൻതന്നെ റോഡിലിറങ്ങി മറ്റ് ആളുകളെ വിളിച്ചുവരുത്തി മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. ഇവർ തമ്മിൽ നേരത്തെയും വഴക്കുണ്ടായിരുന്നു എന്നാണ് പറയുന്നത്.

Post a Comment

Previous Post Next Post