കട്ടപ്പന വെള്ളയാംകുടി കാണക്കാലിപ്പടിയിൽ വാഹനാപകടം ; രണ്ട് യുവാക്കൾ മരിച്ചു. സ്കൂട്ടറിൽ ഇടിച്ച ബൈക്ക് കെഎസ്ആർടിസി ബസിനടിയിലേക്ക് പാഞ്ഞുകയറി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
കട്ടപ്പന നഗരസഭകൗൺസിലർ സിബി പാറപ്പായിയുടെ മകൻ സൂരജ് സിബി. സുഹൃത്ത് ഡോൺ തോമസ് എന്നിവരാണ് മരിച്ചത്.
ഞായറാഴ്‌ച വൈകിട്ടാണ് അപകടം. തൊടുപുഴയിൽ നിന്ന് കുമളിയിലേക്ക് പുറപ്പെട്ട ബസിനടിയിലേക്ക് ബൈക്ക് പതിക്കുകയായിരുനു.
പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
