​തലശേരി എരഞ്ഞോളിയിൽ ടിപ്പറും കാറും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട ലോറി ഹോട്ടൽ ഇടിച്ചുതകർത്തു



​ കണ്ണൂർ തലശേരി: എരഞ്ഞോളി ചുങ്കത്ത് ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് വൻ അപകടം. 

നിയന്ത്രണം വിട്ട ടിപ്പർ ലോറി സമീപത്തെ ഹോട്ടലിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. 

അപകടത്തിൽ നന്ദനം ഹോട്ടൽ പൂർണ്ണമായും തകർന്നു.

​അപകടസമയത്ത് ഹോട്ടൽ അടച്ചിട്ടിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. 


പി.ഡബ്ല്യു.ഡി (PWD) ജോലിക്കായി ഉപയോഗിക്കുന്ന ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. 


അപകടത്തിൽ ആർക്കും പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം. 


വാഹനങ്ങൾ കൂട്ടിയിടിച്ചതിനെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ലോറി ഹോട്ടൽ കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 


അപകടത്തെത്തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സമുണ്ടായി.

Post a Comment

Previous Post Next Post