​വള്ളിയൂർക്കാവ് പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് തവിഞ്ഞാൽ സ്വദേശി



​മാനന്തവാടി: വള്ളിയൂർക്കാവ് പുഴയിൽ ശനിയാഴ്ച കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. 


തവിഞ്ഞാൽ വിമലനഗർ കാക്കഞ്ചേരി ഉന്നതിയിലെ ചെറിയ വില്ലൻ (65) ആണ് മരിച്ചത്. 


വള്ളിയൂർക്കാവ് ചെക്ക് ഡാമിന് സമീപത്ത് നിന്നാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയിരുന്നത്.

​വീട്ടിൽ നിന്നും പോയത് പണിക്കെന്ന് പറഞ്ഞ്

​കഴിഞ്ഞ ബുധനാഴ്ച പണിക്കായി പോകുന്നു എന്ന് പറഞ്ഞാണ് ഇദ്ദേഹം വീട്ടിൽ നിന്നും ഇറങ്ങിയത്. 


സാധാരണയായി കുടകിലും മറ്റും പണിക്ക് പോയാൽ ഏകദേശം ഒരു മാസത്തോളം കഴിഞ്ഞാണ് ഇദ്ദേഹം തിരികെ എത്താറുള്ളതെന്ന് ബന്ധുക്കൾ പറയുന്നു. 


കൂടാതെ മാനന്തവാടി ഒഴക്കോടിയിലുള്ള സ്വന്തം വീട്ടിലും ഇദ്ദേഹം ഇടയ്ക്ക് പോയി താമസിക്കാറുണ്ട്. 


അതുകൊണ്ടുതന്നെ വീട്ടിൽ ഇല്ലാത്തതിനെ കുറിച്ച് ബന്ധുക്കൾക്ക് ആദ്യഘട്ടത്തിൽ സംശയങ്ങൾ ഉണ്ടായിരുന്നില്ല.


​തുടർ നടപടികൾ


​മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് മാനന്തവാടി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് മേൽനടപടികൾ സ്വീകരിച്ചിരുന്നത്. 


മാനന്തവാടി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Post a Comment

Previous Post Next Post