ജിദ്ദയിൽ വാഹനാപകടത്തിൽ പരുക്കേറ്റ്ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരണപ്പെട്ടു



  ജിദ്ദ : ഒന്നര മാസം മുൻപ് ജിദ്ദയിൽ വാഹനാപകടത്തിൽ പരുക്കേറ്റ ചികിത്സയിലായിരുന്ന നിലമ്പൂർ സ്വദേശി അന്തരിച്ചു. മുശ്രിഫ അനാകഷിൽ താമസിക്കുന്ന നിലമ്പൂർ രാമൻകുത്ത് സ്വദേശി കാക്കപ്പാറ അയ്യൂബ് (54) ആണ് ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ മരിച്ചത്.

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്നു. 30 വർഷമായി പ്രവാസിയാണ്. ജിദ്ദയിൽ കബറടക്കും. പിതാവ് കമ്മു, മാതാവ് ആമിന,ഭാര്യ ജസീന,മക്കൾ ഹാഷിർ, ഹനാൻ, ഹൈഫ. സഹായങ്ങൾക്കും മറ്റും ജിദ്ദ കെഎംസിസി വെൽഫയർ വിങ്ങ് പ്രവർത്തകർ കൂടെയുണ്ട്



Post a Comment

Previous Post Next Post