കാറും ബൈക്കുകളും കൂട്ടി ഇടിച്ച് പാലക്കാട്‌ സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരണപ്പെട്ടു

 


കർണാടക കുടകിന് സമീപം കാറും ബൈക്കും കൂട്ടി ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർ മരണപ്പെട്ടു. പാലക്കാട്‌ മണ്ണാർക്കാട് ചെങ്ങാലീരി സ്വദേശി പള്ളിക്കൽ മുഹമ്മദ്‌ ശിഹാബ് (27) വയസ്സ് . മറ്റൊരു ബൈക്ക് യാത്രക്കാരനായ കർണാടക സ്വദേശിയും ആണ് മരണപ്പെട്ടത്.  പാലക്കാട്‌ നിന്നും 6പേർ അടങ്ങുന്ന സംഘം  3ബൈക്കുകളിലായി വിനോദ യാത്ര പോയതായിരുന്നു. അതിൽ ഒരു ബൈക്ക് ആണ് അപകടത്തിൽ പെട്ടത്.


കിട്ടിയ വിവരം ⬇️

ബിഎംഡബ്ല്യൂ കാറും കർണാടക സ്വദേശി സഞ്ചരിച്ച ബൈക്കും കൂട്ടി ഇടിച്ച്  ഇടിയുടെ ആഘാതത്തിൽ .  കർണാടക സ്വദേശി ഓടിച്ച  ബൈക്ക് നിയന്ത്രണം വിട്ട് പാലക്കാട് സ്വദേശികൾ സഞ്ചരിച്ച ഒരു ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പാലക്കാട്‌ സ്വദേശിയും കർണാടക സ്വദേശിയും മരണപ്പെട്ടു.. പാലക്കാട്‌ നിന്നും പോയ മൂന്ന് ബൈക്കിൽ ഒരു ബൈക്ക് ആണ് അപകടത്തിൽ പെട്ടത്. 

Post a Comment

Previous Post Next Post