പരപ്പനങ്ങാടി: പുത്തരിക്കലിൽ താമസിക്കുന്ന ബസ് ഡ്രൈവറെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കുട്ടൻ' എന്ന് വിളിക്കുന്ന പരപ്പനങ്ങാടി സ്വദേശിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഇദ്ദേഹത്തെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്.
ഉടൻ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു.
മൃതദേഹം തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
