കോഴിക്കോട് ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരിയായ വിദ്യാര്‍ഥിനിയ്ക്ക് ഗുരുതര പരിക്ക്



കോഴിക്കോട്: കോഴിക്കോട് ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരിയായ വിദ്യാര്‍ഥിനിയ്ക്ക് ഗുരുതര പരിക്ക്. പുറമേരി സ്വദേശി ഐശ്വര്യ രാമകൃഷ്ണനാണ് പരിക്കേറ്റത്. വിദ്യാര്‍ഥിനിയുടെ താടിയെല്ലിന് പൊട്ടലുണ്ട്. രണ്ട് പല്ലുകളും പൂര്‍ണമായി നഷ്ടമാകുകയും രണ്ടെണ്ണം പൊട്ടിപ്പോകുകയും ചെയ്തു.


ഇന്നലെ രാത്രിയായിരുന്നു സംഭവം. കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിനുനേരെയാണ് കല്ലേറുണ്ടായത്. വിദ്യാര്‍ഥിനി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.


ആലുവ യു.സി കോളേജിലെ ബിരുദ വിദ്യാര്‍ഥിനിയ്ക്കാണ് പരിക്കേറ്റത്. കോളേജ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന സമയത്താണ് കല്ലേറുണ്ടാകുകയും പരിക്കേല്‍ക്കുകയും ചെയ്തത്.


കടലുണ്ടിക്കും ഫറൂക്കിനും ഇടയില്‍വെച്ചാണ് കല്ലേറുണ്ടായത്. കല്ലെറിഞ്ഞത് ആരാണെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഈ ട്രയിനിന് മുമ്പ് കടന്നുപോയ വന്ദേഭാരത് എക്‌സ്പ്രസിനുനേരെയും കല്ലേറുണ്ടായിരുന്നു.



Post a Comment

Previous Post Next Post