തിരുവങ്ങൂരിൽ കാർ ഡിവൈഡറിലിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്



കൊയിലാണ്ടി: ദേശീയപാതയിൽ തിരുവങ്ങൂർ അണ്ടിക്കമ്പനിക്ക് സമീപം നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച് സർവീസ് റോഡിലേക്ക് പതിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം നടന്നത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്.

​കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്നു കാർ സഞ്ചരിച്ചിരുന്നത്. അതിവേഗത്തിൽ വന്ന കാർ ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് താഴെയുള്ള സർവീസ് റോഡിലേക്ക് മറിയുകയായിരുന്നു. 

അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. കാറിലുണ്ടായിരുന്ന യാത്രക്കാർക്ക് നിസാര പരിക്കുകൾ മാത്രമാണുള്ളത്. 

ഇവരെ ഉടൻ തന്നെ പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ കുറച്ചുനേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു.


Post a Comment

Previous Post Next Post