ബൈക്കും ഓട്ടോയും കൂട്ടി ഇടിച്ച് അപകടം. അധ്യാപിക മരണപ്പെട്ടു ഒരാൾക്ക് ഗുരുതര പരിക്ക്



​പാലക്കാട്: മണ്ണാർക്കാട് - ചെർപ്പുളശ്ശേരി റൂട്ടിൽ കോങ്ങാട് മഞ്ചേരിക്കാവ് കാറും ബൈക്കും ഓട്ടോയും കൂട്ടി ഇടിച്ച് അപകടം. 

കുണ്ടലശ്ശേരി സ്കൂളിലെ അധ്യാപികയായ സുശീല ടീച്ചറാണ് മരിച്ചത്

​സുശീല ടീച്ചർ സഞ്ചരിച്ചിരുന്ന കാർ ബൈക്കിൽ ഇടിച്ച്  നിയന്ത്രണം വിട്ട ബൈക്ക്ഓ ട്ടോറിക്ഷയിൽ  വന്നിടിച്ചായിരുന്നു അപകടം സംഭവിച്ചത്.

ബൈക്ക് യാത്രക്കാരായ ചെങ്ങലേരി സ്വദേശിക്ക്   അപകടത്തിൽ   തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

പരിക്കേറ്റയാളെ ഉടൻ തന്നെ വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

​നാട്ടുകാരും പോലീസും ചേർന്നാണ് സ്ഥലത്ത് പ്രാഥമിക രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. 

പ്രിയപ്പെട്ട അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം കുണ്ടലശ്ശേരി സ്കൂളിനും നാടിനും വലിയ നൊമ്പരമായിരിക്കുകയാണ്.

Post a Comment

Previous Post Next Post