ഹൃദയാഘാതം ​വടകര സ്വദേശി ഒമാനിൽ മരണപ്പെട്ടു



​മസ്‌കറ്റ്: വടകര സ്വദേശിയായ യുവാവ് ഒമാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു . 

പൊൻമേരി പറമ്പിൽ കീഴേത്തറ ഹൗസിൽ ഏറത്ത്വിട ദിനേശ് കുമാറിൻ്റെ മകൻ തെക്കേ മുറിയിൽ ദീപക് (38) ആണ് മരിച്ചത്. 


അൽ അൻസബ് ഫലജ് അൽ ഷാമിലെ ഓഷ്യൻ റെസ്റ്റോറന്റ് ജീവനക്കാരനായിരുന്നു.


​ഭാര്യ സുചിത്ര ചന്ദ്രൻ കഴിഞ്ഞ ദിവസമാണ് സന്ദർശക വിസയിൽ ഒമാനിലെത്തിയത്. ദീപകിനെ കാണാൻ പ്രിയതമ എത്തിയതിന് തൊട്ടുപിന്നാലെയുണ്ടായ വിയോഗം പ്രവാസലോകത്തെയും നാട്ടുകാരെയും ഒരുപോലെ നോവിലഴ്ത്തി.


​മാതാവ്: കിഴക്കേ മുറിക്കന്റവിട പ്രേമ. 


മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 


നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.


⊶⊷⊶⊷❍❍⊶⊷⊶⊷

*കോഴിക്കോട് ജില്ലയിലെ ഗവണ്മെന്റ് ആശുപത്രിയിലെ   ഓപി വിവരങ്ങളും ജില്ലയിൽ നടക്കുന്ന  അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*

https://chat.whatsapp.com/DW5ekq7Glhp4niSRRPRaDK?mode=gi_t

Post a Comment

Previous Post Next Post