ഇടുക്കി തൊടുപുഴ: ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് പെൺകുട്ടി മരിച്ചു. പെരുമ്പാവൂർ മുടിക്കൽ സ്വദേശി വടക്കനേത്തിൽ വീട്ടിൽ അഫ്സലിന്റെ മകൾ നഫീസത്ത് മിസ്രിയ (12) ആണ് മരിച്ചത്. നഫീസത്തിന്റെ പിതാവ് ഉൾപ്പെടെ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
പിതാവ് അഫ്സൽ (39), പ്രദേശവാസി ഗോകുൽ രാജ് (26) എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
